വഴിയരികിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി തർക്കം; ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയോര കച്ചവടക്കാരൻ

പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: വഴിയരികിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയോരക്കച്ചവടക്കാരൻ. പാലക്കാടാണ് സംഭവം. മാട്ടുമന്ത സ്വദേശി രാധാകൃഷ്ണനെയാണ് വഴിയോര കച്ചവടക്കാരനായ വടക്കന്തറ സ്വദേശി കൃഷ്ണൻകുട്ടി ആക്രമിച്ചത്. കൃഷ്ണൻകുട്ടിയുടെ കടയ്ക്ക് സമീപം രാധാകൃഷ്ണൻ മൂത്രമൊഴിക്കാൻ എത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പാലക്കാട്

സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights:Autorickshaw driver injured after urinating on the roadside by roadside vendor

To advertise here,contact us