പാലക്കാട് കിടപ്പിലായ ഭാര്യയെ കൊന്നു; വിവരം ബന്ധുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചു; 62കാരൻ കസ്റ്റഡിയില്‍

കിടപ്പിലായ ഭാര്യയെ രാവിലെ ഒമ്പത് മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു

പാലക്കാട്: തൃത്താലയില്‍ 62കാരന്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. തൃത്താല അരീക്കാട് സ്വദേശി മുരളീധരന്‍ ആണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ ഒമ്പത് മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു.

കൊലപാതക വിവരം മുരളീധരന്‍ തന്നെയാണ് ബന്ധുക്കളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഗ്രൂപ്പില്‍ അയച്ചത്. തൃത്താല പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: Husband killed wife in Palakkad Thrithala

To advertise here,contact us