പാലക്കാട് കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ​ഗുരുതരപരിക്ക്

അപകടത്തിൽ മില്ലിലെ ജീവനക്കാരനായ തൃശൂർ സ്വദേശിക്ക് ​ഗുരുതരമായി പരിക്കേറ്റു.

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 55-ാം മൈലിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മില്ലിലെ ജീവനക്കാരനായ തൃശൂർ സ്വദേശിക്ക് ​ഗുരുതരമായി പരിക്കേറ്റു.

ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Content highlights: car accident in Palakkad; one seriously injured

To advertise here,contact us