കൂറ്റനാട്: പാലക്കാട് ആനക്കര കൂടല്ലൂരിൽ വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ(16)യെയാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ഖബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: student found dead in palakkad