പാലക്കാട് പത്താംക്ലാസുകാരൻ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് ആനക്കരയിൽ പതിനഞ്ച് വയസ്സുകാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആനക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് ഇബ്രാഹിം ബാദുഷ. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇബ്രാമിന്റെ മൃതദേഹം കൂടല്ലൂർ ജുമാ മസ്ജിദിൽ ഖബറടക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

content highlights : Palakkad 10th grader found dead in bedroom

To advertise here,contact us