വാളയാറിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല തട്ടിയ കേസ്; 2 പേർ അറസ്റ്റിൽ

മോഷണത്തിൽ രണ്ടേ മുക്കാൽ പവന്റെ സ്വർണമാലയാണ് നഷ്ടമായത്

പാലക്കാട്: വാളയാറിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല തട്ടിപ്പറിച്ചെടുത്ത കേസിൽ 2 പേർ അറസ്‌റ്റിൽ. കോയമ്പത്തൂർ വേദപ്പട്ടി സീരനായ്ക്കൻപാളയം സ്വദേശി അഭിലാഷ്, ധരണി എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വാളയാർ വട്ടപ്പാറ ആറ്റുപ്പതിയിൽ വെച്ചാണ് ചെറുകിട വ്യാപാര സ്‌ഥാപനം നടത്തുന്ന വീട്ടമ്മയെ ആക്രമിച്ച് ഇരുവരും കവർച്ച നടത്തിയത്. മോഷണത്തിൽ രണ്ടേ മുക്കാൽ പവന്റെ സ്വർണമാലയാണ് നഷ്ടമായത്.

ഇരു വശത്തും നമ്പരില്ലാത്ത സ്പോർട്സ് ബൈക്കിൽ മുഖംമൂടിയണിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. കേസന്വേഷണത്തിന്റെ ഭാ​ഗമായി നൂറോളം ക്യാമറകൾ പരിശോധിച്ചാണ് പ്രതികളിലേക്ക് അന്വേഷണ സംഘമെത്തിയത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Content Highlights : 2 arrested in Walayar for attacking housewife and stealing her gold necklace

To advertise here,contact us