ഒറ്റപ്പാലത്ത് വിദ്യാർത്ഥിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ചു

അഫ്സറിനെയും ആക്രമണത്തിനിടെ മുറിവേറ്റ പതിനേഴുകാരനെയും ഒറപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരിക്കേറ്റത്. സഹപാഠിയായ പതിനേഴുകാരനാണ് അഫ്സറിനെ കുത്തിപ്പരുക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അഫ്സറിനെയും ആക്രമണത്തിനിടെ മുറിവേറ്റ പതിനേഴുകാരനെയും ഒറപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:

Kerala
സ്‌കൂളില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവം; ക്ലർക്ക് മോശമായി സംസാരിച്ചു: ദുരൂഹത ആരോപിച്ച് അമ്മാവൻ

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഒറ്റപ്പാലം എൻഎസ്എസ് കെപിടിവിഎച്ച് സ്കൂളിലെ വിദ്യാർഥികളാണ്.

content highlight- Student stabbed, injured by classmate at Ottapalam

To advertise here,contact us