പാലക്കാട് ലൈംഗികാതിക്രമം തടഞ്ഞ യുവതിക്ക് വെട്ടേറ്റു

കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിക്കുകയായിരുന്നു

icon
dot image

പാലക്കാട്: ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് വെട്ടേറ്റത്. പ്രദേശവാസിയായ സൈമണ്‍ ആണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴായിരുന്നു സംഭവം. അമ്മ ചായയെടുക്കാനായി വീട്ടിലേയ്ക്ക് പോയ സമയത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവാവ് കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോടെ യുവതി എതിര്‍ത്തു. ഇതിനിടെ യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി വാങ്ങി പ്രതി ആക്രമിക്കുകയായിരുന്നു.

യുവതിക്ക് മുഖത്താണ് വെട്ടേറ്റത്. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

To advertise here,contact us
To advertise here,contact us
To advertise here,contact us