ദീപാവലി; പൊള്ളാച്ചി ചന്തയില് മാത്രം വിറ്റത് രണ്ടരക്കോടിയുടെ ആടുകള്

കേരളത്തില് നിന്നുള്ള ജമ്ന പ്യാരി ആടുകളാണ് ചന്തയില് കൂടുതലായി വരുന്നതെന്ന് വ്യാപാരികള് പറയുന്നു.

കോയമ്പത്തൂര്: ദീപാവലി അടുത്തതോടെ തമിഴ്നാട്ടിലെ ചന്തകളില് ആടുകളുടെ വില്പ്പനയേറി. ദീപാവലി നാളില് സംസ്ഥാനത്തെ പ്രധാന വിഭവമാണ് ആട്ടിറച്ചി. ആവശ്യക്കാര് ഏറുമെന്നതിനാല് ഈ സമയത്ത് ആടുകളുടെ വില കൂടുകയും ചെയ്യും.

പൊള്ളാച്ചി ആഴ്ചച്ചന്തയില് ഒറ്റദിവസം കൊണ്ട് രണ്ടരക്കോടി രൂപയുടെ കച്ചവടം നടന്നതായി വ്യാപാരികള് പറയുന്നു. തിരുപ്പൂര്, ദിണ്ടിക്കല്, ഈറോഡ് ജില്ലകളില് നിന്നുള്ള നിരവധി പേര് ആടിനെ വാങ്ങാനെത്തി.

നാടന് ആടുകള്ക്കു പുറമേ കേരളത്തില് നിന്നുള്ള ജമ്ന പ്യാരി ആടുകളാണ് ചന്തയില് കൂടുതലായി വരുന്നതെന്ന് വ്യാപാരികള് പറയുന്നു. ഈ ഇനം ആടുകള്ക്ക് ആവശ്യക്കാരേറെയാണ്. അഞ്ചുകിലോ തൂക്കമുള്ള ആടിനെ 3,000 മുതല് 4,000 രൂപയ്ക്കാണ് വിറ്റത്.

To advertise here,contact us