വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ച് കസബ പൊലീസ്

പൊലീസ് കണ്ടെത്തുമ്പോൾ ഉമ്മിണിക്കുളം റെയിൽവേ ട്രാക്കിൻ്റെ ഉൾഭാഗത്തായിരുന്നു കുട്ടി

പാലക്കാട് : അച്ഛനും അമ്മയും വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി തിരികെ രക്ഷിതാക്കളെ ഏൽപ്പിച്ച് പൊലീസ്. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിലെ സായൂജ്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസ് കണ്ടെത്തുമ്പോൾ ഉമ്മിണിക്കുളം റെയിൽവേ ട്രാക്കിൻ്റെ ഉൾഭാഗത്തായിരുന്നു കുട്ടി. തുടർന്ന് കൗൺസിലിംഗ് നടത്തി കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.

To advertise here,contact us