മലപ്പുറം: ബസ് ചോര്ന്നൊലിച്ചതില് പ്രതിഷേധവുമായി യാത്രക്കാര്‍. തിരൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സിൻ്റെ ബസാണ് ശക്തമായ മഴയില്‍ ചോര്‍ന്നൊലിച്ചത്. എസി ബസിനാണ് ടിക്കറ്റ് എടുത്തതെന്നും എന്നാൽ സര്‍വ്വീസ് നടത്തിയത് നോണ്‍ എസി ബസാണെന്നും യാത്രക്കാര്‍ പറഞ്ഞു.
ബസില്‍ എസി പ്രവര്‍ത്തിക്കാതിരുന്നതും മഴവെള്ളം ഉള്ളിലേക്ക് ചോര്ന്നിറങ്ങിയതും യാത്രക്കാരെ വലച്ചു. കൂടാതെ യാത്രക്കാരോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറി എന്നും ആരോപണമുണ്ട്. യാത്രക്കാര്‍ വാഹനം മുക്കം പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞിട്ടു. പൊലീസുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാന്‍ ആദ്യം ഇവര്‍ തയ്യാറായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പല യാത്രക്കാരും യാത്ര ഒഴുവാക്കുകയായിരുന്നു. അത്യാവശ്യമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വയനാട് മാന്തവാടിയില്‍ നിന്നും വരുന്ന മറ്റൊരു ബസ് ഈ കമ്പിനി ഏര്‍പ്പെടുത്തുകയായിരുന്നു.
Content Highlight : bus passengers protest ac bus rainwater leakage tirur bangalore travel service complaint