മലപ്പുറത്ത് ഒരു കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

21 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അസീസ് ഭാര്യ ഖമറുന്നിസ കൂട്ടാളി സലാഹുദ്ദിന്‍ എന്നിവരാണ് പിടിയിലായത്. അസീസിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ ഒളിവിലാണ്. 21 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

Content Highlight : Suspects arrested for ‌Drugs in Malappuram.The drugs were seized from the house of Azees Perincheri, a resident of Paingottur.

To advertise here,contact us