മലപ്പുറം: പറപ്പൂരിൽ അമ്മയും രണ്ട് കുട്ടികളും മുങ്ങി മരിച്ചു. പള്ളിയോട് ചേർന്ന കുളത്തിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. പറപ്പൂർ സ്വദേശി സൈനബ, മക്കൾ ഫാത്തിമ ഫർസീല, ആഷിക് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അറിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.
Content Highlights: Malappuram Parappur Pond Drowning Tragedy: Mother and Two Children Drown to Death