മലപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറില് ബസിടിച്ച് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം. നിലമ്പൂര് സ്വദേശി റിഫയാണ് മരിച്ചത്. പെണ്കുട്ടികള് സഞ്ചരിച്ചിരുന്ന സ്കൂട്ടറില് കര്ണാടകയില് നിന്നുള്ള അയ്യപ്പ ഭക്തരുടെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില് സ്കൂട്ടര് മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പെണ്കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കുറ്റിപ്പുറം റെയില്വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റിഫയും സുഹൃത്തും. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടന് റിഫയെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് കൈമാറും.
Content Highlight; Student Killed After Scooter Hit by Karnataka Ayyappa Sangh Bus in Kuttipuram