മലപ്പുറം: വള്ളുവമ്പ്രത്ത് വെളിച്ചെണ്ണ മില്ലില് വന് തീപിടിത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. മില്ലില് വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു.
മലപ്പുറത്ത് നിന്നും മഞ്ചേരിയില് നിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കാനും സ്ഥിതിഗതികള് നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമം തുടങ്ങി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Content Highlights: massive fire broke out at the Valluvambrat coconut oil mill