മലപ്പുറം: കൊണ്ടോട്ടിയില് വാഹനാപകടത്തില് പ്ലസ് വണ് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറി ജീപ്പിലിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്ക്ക് പരിക്കേറ്റു. കരിപ്പൂര് എയര്പോര്ട്ട് സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിയായ ധനഞ്ജയന് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Content Highlight; Lorry hits jeep in Kondotti; Plus One student dies tragically