മലപ്പുറം കോട്ടയ്ക്കലിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരനെ തെരുവ് നായ ആക്രമിച്ചു

കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

മലപ്പുറം : മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്ക്. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റേത്. മുൻ വാതിലൂടെയെത്തി തെരുവ് നായ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ വീടിനകത്തു കയറി കടിക്കുകയായിരുന്നു. മിസ്ഹാബിൻ്റെ കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Content Highlight : A child was attacked by a stray dog ​​in Kottakkal; the attack occurred while he was sleeping at home

To advertise here,contact us