മലപ്പുറം: എടവണ്ണപ്പാറയില് ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലി (42) ആണ് കൊല്ലപ്പെട്ടത്. സംഘാംഗങ്ങള് തമ്മില് ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സജീം അലിക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെയായിരുന്നു മരണം. സജീം അലി ആക്രമിച്ച നൗഷാദും മെഡിക്കല് കോളേജില് ചികിത്സയിലാണ്. പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണിയാള്. ബ്ലേഡ് കൊണ്ട് ദേഹത്ത് വരയുന്നതാണ് സജീം അലിയുടെ ആക്രമണ രീതി.
Content Highlights: gangster man died in malappuram