കോട്ടയ്ക്കലില്‍ സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍

കോണ്‍ഗ്രസിലേക്ക് പുതുതായി ചേര്‍ന്നവരെ സ്വീകരിക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കോട്ടയ്ക്കല്‍: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് കോട്ടയ്ക്കലില്‍ സി പി എമ്മിന് തിരിച്ചടി. പണിക്കര്‍കുണ്ട് വാര്‍ഡംഗവും സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം സി മുഹമ്മദ് ഹനീഫയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഐഎം ജനങ്ങളിലേക്ക് ഇറങ്ങി താഴെത്തട്ടില്‍ ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതില്‍ പരാജയപ്പെന്ന് ആരോപിച്ചാണ് രാജി.

എം സി മുഹമ്മദ് ഹനീഫയടക്കം കോണ്‍ഗ്രസിലേക്ക് പുതുതായി ചേര്‍ന്നവരെ സ്വീകരിക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്, പി സേതുമാധവന്‍, പി ടി അജയ്‌മോഹന്‍, പി ഇഫ്തിഖാറുദ്ദീന്‍, വി. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: CPI(M) leader in Kottakkal joins Congress

To advertise here,contact us