മലപ്പുറത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം അങ്ങാടിപ്പുറത്താണ് അപകടം നടന്നത്

മലപ്പുറം: മലപ്പുറത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമീൻ നസീഹ് (33) ആണ് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറത്താണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlight : One person died after being hit by a train in Malappuram

To advertise here,contact us