ആട്ടിൻകൂടിലേക്കുള്ള ബൾബ് കണക്ഷനിൽ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

ശേഖരന് ഷോക്കേറ്റതോടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരി അംബികക്കും ഷോക്കേറ്റിരുന്നു

മലപ്പുറം: അകമ്പാടത്ത് വയോധികന്‍ ഷോക്കേറ്റ് മരിച്ചു. കാനക്കുത്ത് നഗറിലെ ശേഖരന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും ആട്ടിന്‍കൂട്ടിലേക്ക് കൊടുത്തിരുന്ന ബള്‍ബ് കണക്ഷനില്‍ നിന്നുമാണ് ഷോക്കേറ്റത്.ശേഖരന് ഷോക്കേറ്റതോടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരി അംബികയ്ക്കും ഷോക്കേറ്റിരുന്നു.

കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വീടിനകത്ത് നിന്ന് കുടുംബം ആട്ടിന്‍കൂട്ടിലേക്ക് ബള്‍ബ് കണക്ഷന്‍ നല്‍കിയത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ സിപിആര്‍ നല്‍കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ശേഖരന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ നിലമ്പൂര്‍ ശേഖരന്റെ മൃതദേഹം നിലമ്പൂര്‍ ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Content Highlight; Elderly man dies after getting shocked by light bulb connection

To advertise here,contact us