മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മലപ്പുറം എടവണ്ണ ചാത്തല്ലൂരിലാണ് സംഭവം

മലപ്പുറം: മലപ്പുറം എടവണ്ണ ചാത്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. കിഴക്കേ ചാത്തല്ലൂര്‍ സ്വദേശിനി കല്യാണിയാണ് കൊല്ലപ്പെട്ടത്. പട്ടീരി ചന്ദ്രന്റെ ഭാര്യ കല്യാണിക്ക് നേരെ ജനവാസ മേഖലയില്‍ വച്ചാണ് ആന ആക്രമിച്ചത്. കാട്ടാനയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

Content Highlight; One person killed in wild elephant attack in Malappuram

To advertise here,contact us