സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ബ്രഡും മുട്ടയും കഴിച്ചു; ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ചു

അല്‍പ്പസമയത്തിനകം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് നാല് വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ അമീറിന്‌റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍.

ബുധനാഴ്ച്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ റജുല്‍ കിടന്നുറങ്ങുകയായിരുന്നു. അല്‍പ്പസമയത്തിനകം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

content highlights: 4-year-old boy dies after foaming at the mouth after eating bread and eggs for breakfast

To advertise here,contact us