മകൾക്കൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; പിതാവിന് ദാരുണാന്ത്യം

അപകടത്തില്‍ ബഷീറിന്‌റെ മകള്‍ റിയയ്ക്ക് (15) ഗുരുതരമായി പരിക്കേറ്റു

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ മകളുമായി സഞ്ചരിക്കവെ സ്‌കൂട്ടര്‍ റബ്ബര്‍തോട്ടത്തിലേയ്ക്ക് മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം. എടത്തനാട്ടുകര ആഞ്ഞിലങ്ങാടി മഠത്തൊടി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ബഷീറാണ് (50) മരിച്ചത്. അപകടത്തില്‍ ബഷീറിന്‌റെ മകള്‍ റിയയ്ക്ക് (15) ഗുരുതരമായി പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. മലയോര പാതയായ വട്ടമല വഴി കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. ഇതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ച്ചയുള്ള റബ്ബര്‍ തോട്ടത്തിലേയ്ക്ക് മറിയുകയും പൂർണമായം തകരുകയുമായിരുന്നു.

നാട്ടുകാര്‍ ഏറെ നേരം പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്. രക്ഷാദൗത്യം പൂര്‍ത്തിയായപ്പോഴേക്കും ബഷീര്‍ മരിച്ചിരുന്നു. റിയ നിലവിൽ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Content highlights: father died tragically when his scooter fell into a rubber plantation in malappuram

To advertise here,contact us