മലപ്പുറം: വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്. മീൻ പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. പിന്നീട് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് നിഗമനം.
Content Highlights: man died of electric shock in Valanchery malappuram