മലപ്പുറത്ത് ആശുപത്രി മുറിയിൽ മോഷണം; കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി മോഷ്ടാവ് മുങ്ങി

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം

മലപ്പുറം: കീഴ്ശ്ശേരിയിൽ ആശുപത്രി മുറിയിൽ മോഷണം. കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രോഗിയും കൂടെയുള്ളയാളും പുറത്തുപോയ സമയത്തായിരുന്നു മോഷണം. 50000-ഓളം രൂപയോളമാണ് മോഷണം പോയത്. മോഷ്‌ടാവിൻ്റെ ദൃശ്യം ആശുപത്രി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: Theft in hospital in Keezhassery

To advertise here,contact us