പെരിന്തൽമണ്ണയിൽ വീണ്ടും പുലിയിറങ്ങി; റോഡ് മുറിച്ച് കടക്കുന്ന പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഒരു മാസം മുൻപും സമാനമായ തരത്തിൽ പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ വീണ്ടും പുലി ഇറങ്ങി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ കുടുങ്ങിയ പുലിയുടെ ദൃശ്യങ്ങൾക്ക് പിന്നാലെ പ്രദേശത്താകെ വീണ്ടും ആശങ്ക ഉയ‍ർന്നിരിക്കുകയാണ്. റോഡ് മുറിച്ച് കടക്കുന്ന പുലിയുടെ ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.

ഒരു മാസം മുൻപും സമാനമായ തരത്തിൽ പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പെത്തി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല. പിന്നാലെ കൂട് പ്രദേശത്ത് നിന്ന് എടുത്ത് കൊണ്ട് പോവുകയും ചെയ്തിരുന്നു.

പ്രദേശത്ത് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എത്രയും വേ​ഗം പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ ആവശ്യപ്പെട്ടു. പലതവണ കണ്ടെങ്കിലും അത് പുലിയല്ലെന്ന് വനം വകുപ്പ് പറഞ്ഞപ്പോഴാണ് നാട്ടുകാർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Content Highlights-Leopard in Perinthalmanna again; CCTV footage of leopard crossing road released

To advertise here,contact us