അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങി; 4 കിലോമീറ്റർ നടന്നു; രണ്ടാം ക്ലാസുകാരൻ എത്തിയത് ഫയർഫോഴ്‌സ് സ്റ്റേഷനിൽ

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു

മലപ്പുറം: അമ്മ വഴക്കു പറഞ്ഞതിന് രണ്ടാം ക്ലാസുകാരന്‍ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ എത്തി. ഇരുമ്പുഴിയില്‍ നിന്ന് മലപ്പുറം വരെയാണ് രണ്ടാം ക്ലാസുകാരന്‍ നടന്നത്. പൊലീസ് സ്റ്റേഷനെന്ന് കരുതിയാണ് ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് കുട്ടിയുടെ പിതാവിനെയും ചൈല്‍ഡ് ലൈനേയും വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

Content Highlights: second standard student walked away from home in Malappuram

To advertise here,contact us