മലപ്പുറത്ത് തെരുവുനായ ആക്രമണം; അമ്മയുടെ തോളിൽ കിടന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കടിയേറ്റു

കുഞ്ഞടക്കം ഏഴ് പേരെ തെരുവുനായ ആക്രമിച്ചു

മലപ്പുറം: പുത്തനങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഏഴ് പേർക്ക് പരിക്ക്. മൂന്ന് മാസം പ്രായമായ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. കുഞ്ഞ് അമ്മയുടെ തോളിൽ കിടക്കവെ നായ കടിക്കുകയായിരുന്നു. കുട്ടിയെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുളളവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Content Highlights: Stray Dog Attack in Malappuram Puthanathani Seven Injured

To advertise here,contact us