ചീക്കോട് ഒരു കിലോക്ക് 600 രൂപ, കാവനൂരിൽ കിലോക്ക് 700 രൂപ; ഒട്ടക ഇറച്ചി വിൽക്കാൻ നീക്കം, തപ്പിയിറങ്ങി പൊലീസ്

ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സാപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അന്വേഷണം

മലപ്പുറം: ചീക്കോട് ഒരു കിലോക്ക് 600 രൂപ, കാവനൂരിൽ കിലോക്ക് 700 രൂപ… ഇപ്പറയുന്നത് ഒട്ടക ഇറച്ചിയുടെ വിലയാണ്. മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനുള്ള നീക്കമുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിലാണ് പൊലീസ്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സാപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.

Also Read:

Kerala
ലോക്കറ്റ് വിൽപ്പന തുകയില്‍ 27ലക്ഷം രൂപയുടെ കുറവ്;ഗുരുവായൂർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേട്

കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമമില്ല. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിൻ്റെ പ്രഭവ കേന്ദ്രം തേടിയുള്ള അന്വേഷണത്തിലാണ് പൊലീസുള്ളത്.

Content Highlights: camel meat sale message spreading in malappuram

To advertise here,contact us