മലപ്പുറത്ത് കലക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുന്നേ 'സ്കൂളുകൾക്ക് മഴ അവധി' നൽകി; വ്യാജൻമാരെ തിരഞ്ഞ് പൊലീസ്

ഔദ്യോ​ഗികമായി കലക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്ന തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിച്ചത്

മലപ്പുറം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബർ രണ്ടിന് റെഡ് അലേർട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്.

Also Read:

Kerala
ഹേമകമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്;തടസവാദം ഉയർത്തിയ ആളെ കേൾക്കാതെ വിധി പറയാനാവില്ലെന്ന് ഡോ. അബ്ദുല്‍ ഹക്കീം

ഔദ്യോ​ഗികമായി കലക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കലക്ടർ വി ആർ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സ്യഷ്ടിക്കുന്നതും ഔദ്യോ​ഗിക ക്യത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നതമായ വ്യാജ സന്ദേശം സ്യഷ്ടിച്ചവർക്കെതിരെ ഐ ടി ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നടപടിയെടുക്കാനാണ് കലക്ടർ കത്ത് നൽകിയത്.

മഴ കനക്കുമ്പോൾ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചില്ലെങ്കിൽ കുട്ടികൾ കലക്ടറുടെ ഫേസ്ബുക്കിൽ കമന്‍റുകളുമായി വരാറുണ്ട്. കലക്ടർ താങ്കൾ സ്ഥലത്തില്ലേ, എന്തെങ്കിലും സംഭവിച്ചിട്ട് വേണോ അവധി തരാൻ എന്നെല്ലാം ചോദിച്ചാണ് കുസൃതി ചോദ്യങ്ങളുമായി കുട്ടികൾ സോഷ്യൽ മീഡിയയിൽ വരാറുള്ളത്.

Content Highlight :In Malappuram, the police searched for fake people who gave rain holidays to schools before the declaration of collector holiday

To advertise here,contact us