മേൽമുറിയിലെ വ്യാപാരികൾക്ക് യൂത്ത് വിങ്ങിന്റെ ഓണസമ്മാനം

മലപ്പുറം ജില്ല യൂത്ത് വിങ്ങ് പ്രസിഡന്റ് താജുദ്ദീൻ ഉറുമാഞ്ചേരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്

മലപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മേൽമുറി യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂത്ത് വിങ്ങ് യൂണിറ്റിൽ അംഗത്വം ഉള്ള എല്ലാം വ്യാപാരികൾക്കും ഓണ സമ്മാനമായി കിറ്റ് വിതരണം ചെയ്തു. മലപ്പുറം ജില്ല യൂത്ത് വിങ്ങ് പ്രസിഡന്റ് താജുദ്ദീൻ ഉറുമാഞ്ചേരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് റഹീസ് അത്യക്ഷത വഹിച്ചു.യൂത്ത് വിംഗ് പ്രസിഡന്റ് റഫീഖ് സ്വാഗതവും, മേൽമുറി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള അണിയറ മുഖ്യ പ്രഭാഷണവും നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദാലി, യൂണിറ്റ് ട്രഷറർ ശുഹൈബ്, യൂണിറ്റ് വൈസ് പ്രസിഡന്റ് അമീർ, വനിതാ വിംഗ് പ്രസിഡന്റ് ഹാജറ, വനിതാ വിങ്ങ് ട്രഷറർ ആയിഷ എന്നിവർ സംസാരിച്ചു.

യൂണിറ്റിൽ നിന്നും ജില്ലാ കൗൺസിലിലേക്കും, ജില്ലാ എക്സിക്യൂട്ടീവിലേക്കും തിരഞ്ഞെടുത്തവരെ പരുപാടിയിൽ ആദരിച്ചു. യൂത്ത് വിങ്ങ് എക്സിക്യൂട്ടീവ് മെമ്പർമാരായ സൽമാൻ, ഹബീബ്, സക്കീർ, പ്രകാശ്, സഹീർ, അബ്ദുല്ല, റിഷാദ്, സഫീർ, ഉനൈസ്, റസാക്ക്, മുകുന്ദൻ, റഫീഖ് ബാപ്പു, മുസ്താഖ് എന്നവർ നേതൃത്വം നൽകി. യുത്ത് വിംഗ് ജനറൽ സെക്രട്ടറി മഹറൂഫ് നന്ദി പറഞ്ഞു.

To advertise here,contact us