മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം

പുഴയിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായത്

മലപ്പുറം: കരുളായി നെടുങ്കയത്ത് രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരൂർ കൽപകഞ്ചേരി എംഎസ്എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായത്. സ്കൗട്ട് ക്യാംപിനായി എത്തിയ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

To advertise here,contact us