ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ബൈക്കിൽ സഞ്ചരിച്ച വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനെല്ലൂർ കൊള്ളന്നൂർ സ്വദേശി മകൻ അലി (35) എന്നിവരാണ് മരിച്ചത്

മലപ്പുറം: വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനെല്ലൂർ കൊള്ളന്നൂർ സ്വദേശി മകൻ അലി (35) എന്നിവരാണ് മരിച്ചത്. രാത്രി ഒരു മണിയോടയാണ് അപകടം നടന്നത്. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

To advertise here,contact us