മലപ്പുറത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം

അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. വളാഞ്ചേരി മജ്ലിസ് കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു പ്രസാദ്. ഇന്ന് പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്ക് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അധ്യപാകനെ വളാഞ്ചേരി പൊലീസാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രസാദ് മരിച്ചിരുന്നു. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

To advertise here,contact us