വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീടിന്റെ ചുറ്റുമതിൽ അടർന്നുവീണാണ് അപകടം.

മലപ്പുറം: മതിൽ ഇടിഞ്ഞ് വീണ് മൂന്നു വയസുകാരൻ മരിച്ചു. കാരാട് സ്വദേശി ഫസലിന്റെ മകൻ ഫർസിൻ ഇസ്സലാണ് (3) മരിച്ചത്. വീടിന്റെ ചുറ്റുമതിൽ അടർന്നുവീണാണ് അപകടം. കുട്ടി വീടിന്റെ മുറ്റത്ത് കളിക്കുമ്പോഴായിരുന്നു സംഭവം. മൃതദേഹം തിരൂർ ജില്ലാശുപത്രിയിലേക്ക് മാറ്റി.

To advertise here,contact us