കോഴിക്കോട് തുറന്ന് കിടന്ന ഓടയില്‍ വീണ് യുവാവിന് ​ഗുരുതര പരിക്ക്; ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നു

അടുത്തയാഴ്ച്ച വിദേശത്തേക്ക് തിരിച്ച് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം

കോഴിക്കോട്: നാദാപുരത്ത് തുറന്ന് കിടന്ന ഓടയില്‍ വീണ് യുവാവിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. പാനൂര്‍ സ്വദേശി നദീറി(29)നാണ് ഗുരുതരമായി പരിക്കേറ്റത്. യുവാവിന്റെ ഏഴ് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. നാദാപുരം-തലശ്ശേരി റോഡില്‍ ചേറ്റുവട്ടിയില്‍ ആയിരുന്നു സംഭവം. കാറില്‍ നിന്ന് റോഡിലേക്കിറങ്ങിയതിനിടെയാണ് അപകടം ഉണ്ടായത്. പ്രവാസിയായ നദീര്‍ അടുത്തിടെയാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്. അടുത്തയാഴ്ച്ച വിദേശത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം.

Content Highlights: A young man suffered rib fractures after falling into an open drain in Kozhikode

To advertise here,contact us