കോഴിക്കോട്: തമിഴ്നാട് പൊലീസിൻ്റെ പിടികിട്ടാപ്പുള്ളി കോഴിക്കോട് പൊലീസ് പിടിയിലായി. കാട്ട പ്രവീണും കൂട്ടാളി മുഹമ്മദ് നിയാസും ആണ് പിടിയിലായത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസുണ്ട്. ബീച്ച് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഇടപാടിനും സംഘം നേതൃത്വം നല്‍കിയിട്ടുണ്ട്. ചെട്ടികുളത്ത് വെച്ച് ഇവരെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. തമിഴ്നാട് പൊലീസ് കാട്ട പ്രവീണിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Content Highlights: A most wanted fugitive of the Tamil Nadu Police has been arrested by Kozhikode Police in Kerala after evading authorities. The arrest marks a significant breakthrough in the case.