ബെംഗളൂരുവില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്

കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരുവില്‍ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ അക്കൗണ്ടന്റായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ഭർത്താവ് എസ്എൽ ആകർഷും ബെംഗളൂരുവിൽ ജോലിചെയ്യുകയാണ്. ദക്ഷ് ആകർഷ് ആണ് മകൻ. ബാലുശ്ശേരിയിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകനും തരിയോട് സെന്റ് മേരീസ് സ്‌കൂൾ റിട്ട. അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്‌കൂളിലെ മുൻ അധ്യാപിക ഉഷയുടേയും മകളാണ് മേഥ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ.

Content Highlights: kozhikode native woman died in bengaluru accident

To advertise here,contact us