വടകരയില്‍ വന്‍ കവര്‍ച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചു

മൂന്നാറിലേയ്ക്ക് ടൂര്‍ പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല

കോഴിക്കോട്: വടകരയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചു. വടകര മന്ദിരത്തൂരിലെ മൊയ്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നാറിലേയ്ക്ക് ടൂര്‍ പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈ സമയം നോക്കിയായിരുന്നു കവര്‍ച്ച. അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നത് വ്യക്തമായത്.

സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലമാരയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ല. വടകര പൊലീസും ഫോറന്‍സിക് വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി.

Content Highlights: vadakara locked house theft 25 sovereign gold and cash stolen

To advertise here,contact us