കോഴിക്കോട് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു

ആറ് മാസം ഗര്‍ഭിണിയായിരുന്നു

കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു. പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു മരണം. ഒന്നരമാസം മുമ്പായിരുന്നു ഷമീമയെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഭര്‍ത്താവിനൊപ്പമാണ് അരിക്കുളത്തെ വീട്ടില്‍ താമസിച്ചിരുന്നത്.

Content Highlights:Pregnant Woman Found Unconscious in Rented House Dies During Treatment

To advertise here,contact us