പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ച് സീനിയേഴ്‌സ്

ജിഎച്ച്എസ്എസ് ബാലുശ്ശേരിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്

കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷി വിദ്യാത്ഥിയെ സീനിയേഴ്സ് മര്‍ദ്ദിച്ചതായി പരാതി. ജിഎച്ച്എസ്എസ് ബാലുശ്ശേരിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. 90% കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശുചിമുറിയില്‍ വെച്ചും വൈകിട്ട് സ്‌ക്കൂളിന് സമീപത്ത് വച്ചും മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ സ്‌ക്കൂള്‍ അധികൃതര്‍ക്കും പൊലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Content Highlight : Seniors assault a differently-abled Plus One student.

To advertise here,contact us