വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ കാണാതായി, ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡിനായി തിരച്ചില്‍

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശക്തമായ തിരിച്ചില്‍ തുടരുകയാണ്

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡിനായി തിരച്ചില്‍ തുടരുന്നു. മലപ്പുറം സ്വദേശി ഷിബിലിയെയാണ് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വയനാട് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലെ ടൂറിസ്റ്റ് ഗൈഡ് ആണ് ഇയാള്‍. മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ആണ് ഷിബിലിയെ കാണാതായത്. ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് നഗരപ്രദേശങ്ങളിലും മഴ ശക്തമാണ്. ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ജില്ലയില്‍ അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതകള്ഡ ഏറെയാണ്. ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം അറിയിച്ചിട്ടുണ്ട്. അടുത്ത മണിക്കുറുകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Content Highlights: Rescue teams are continuing the search for a tourist guide who went missing in the Iruvazhinjipuzha river in Kozhikode. Fire force and other agencies are involved in the operation

To advertise here,contact us