കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ആയിഷാബി(89) ആണ് മരിച്ചത്. പരിക്കേറ്റ മകള്‍ ആമിനയെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും ഇതേ ദിശയില്‍ പോകുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ആയിഷാബിയുടെ മകള്‍ ആമിനയായിരുന്നു വാഹനമോടിച്ചിരുന്നത്. ബസ്സില്‍ തട്ടി തെറിച്ചു വീണ ആയിഷാബിയുടെ ശരീരത്തിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറി ഇറങ്ങിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Content Highlights: An elderly woman lost her life after a private bus and a scooter collided in Kozhikode, resulting in a tragic road accident. The impact of the crash caused serious injuries to the woman, and she later succumbed. Authorities have taken up the case for investigation to determine the exact cause of the accident and whether any negligence was involved