മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി; യുവാവ് ഷോക്കേറ്റ് മരിച്ചു

ഞായറാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടില്‍ മാങ്ങ പറിക്കുമ്പോഴാണ് അപകടം ഉണ്ടായത്

കോഴിക്കോട്: മാങ്ങ പറിക്കുമ്പോള്‍ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യന്‍ മരിച്ചു. വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോര്‍ജിന്റെയും അന്നമ്മയുടെയും മകന്‍ ബിജോ ജോര്‍ജ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടില്‍ മാങ്ങ പറിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇരുമ്പുതോട്ടി അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടിയതോടെ ഷോക്കേറ്റ ബിജോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: youth died in kozhikode due to electric shock

To advertise here,contact us