മദ്യലഹരിയിൽ മോഷ്ടിക്കാൻ കയറിയത് എസ്ഐയുടെ വീട്ടിൽ; പ്രതികളിൽ ഒരാൾ പിടിയിൽ

കോഴിക്കോട് മുക്കത്താണ് സംഭവം

കോഴിക്കോട്: കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണശ്രമം. കോഴിക്കോട് മുക്കത്ത് താമസിക്കുന്ന എസ്ഐയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിൻ്റെ പിൻവാതിൽ കുത്തിത്തുറന്ന് ഒരു രണ്ട് പേർ അകത്തുകയറുകയായിരുന്നു.

മോഷ്ടാക്കളെ എസ്ഐക്ക് ഒപ്പം താമസിക്കുന്ന ആൾ കണ്ടതോടെ രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഒരാൾ പിടിയിലായി. അരിക്കോട് സ്വദേശി മിയാസ് ബാബുവിനെയാണ് പൊലീസ് പിടിക്കൂടിയത്. ലാപ്ടോപ് അടക്കമുള്ള സാധനങ്ങൾ പുറത്ത് പേക്ഷിച്ച നിലയിലായിലായിരുന്നു. മോഷ്ടാക്കൾ മദ്യലഹരിയിൽ ആണെന്നാണ് പൊലീസ് പറഞ്ഞത്.

Content Highlights:A robbery took place at a police officer's house in Kozhikode

To advertise here,contact us