കോഴിക്കോട് ടൗണ്‍ എസ്‌ഐയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്

പ്രമോദിനെതിരെ കാപ്പ വകുപ്പ് ചുമത്താനുള്ള സാധ്യത പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ എസ്‌ഐയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പ്രമോദ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. പ്രമോദിനെതിരെ കാപ്പ വകുപ്പ് ചുമത്താനുള്ള സാധ്യത പരിശോധിക്കുകയാണ് പൊലീസ്. ഹോട്ടലിലെ തർക്കത്തിൽ എസ്‌ഐ ഇടപെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പ്രതി മുമ്പ് കലക്ടറുടെ വാഹനത്തിന് കല്ലെറിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വോട്ടിങ് യന്ത്രവും വിവി പാറ്റ് മെഷീനും തകർത്ത കേസിലും പ്രമോദ് പ്രതിയാണ്. 2021ലാണ് ഇയാൾ കോഴിക്കോട് ജില്ലാ കളക്ടർ എസ് സാംബശിവറാവുവിൻ്റെ കാർ തകർത്തത്.

ഇന്നലെയാണ് കോഴിക്കോട് ടൗണ്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റത്. വൈകിട്ട് 5 മണിക്ക് സ്റ്റേഷന് പുറത്തെ റോഡില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ തന്നെ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡയിലെടുത്തിരുന്നു.

Content Highlight : Police said the suspect who stabbed the Kozhikode Town Police sub-inspector is a habitual offender. Kozhikode Town SI Shafi was stabbed yesterday.

To advertise here,contact us