കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു, ആക്രമണം പ്രകോപനമില്ലാതെ

യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു. ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. വൈകിട്ട് 5 മണിക്ക് സ്റ്റേഷന് പുറത്തെ റോഡില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ എടക്കാട് സ്വദേശി പ്രമോദിനെ കസ്റ്റഡയിലെടുത്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതി മുന്‍പ് കലക്ടറുടെ വാഹനത്തിന് കല്ലെറിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Content Highlights- Kozhikode Town SI stabbed

To advertise here,contact us