ലക്ഷ്യം വിദ്യാർത്ഥികൾ; കോഴിക്കോട് വൻ ലഹരിവേട്ട, നാല് യുവാക്കൾ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്

കോഴിക്കോട്: നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഡാൻസാഫ് സംഘത്തിന്റെ രാസലഹരി വേട്ട. കോഴിക്കോട് നിന്ന് 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിലായി. ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

മയക്കുമുരുന്ന് കേസ് ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്‌റോഡ് സ്വദേശി റോബർട്ട് ജെയിംസ്, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം 42 കിലോ കഞ്ചാവുമായി യുവാവിനെ കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു.ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Content Highlights:‌ drug dealing case; four young men's arrested at kozhikode

To advertise here,contact us