കോഴിക്കോട് : ട്രെയിന് യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടിയ യുപി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഹജാദ് മുഹമ്മദിനെയാണ് റെയില്വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മോഷ്ടിച്ച മാല പരിശോധിച്ചപ്പോള് മുക്കുപണ്ടമാണെന്ന് തെളിയിക്കുകയായിരുന്നു. കോയമ്പത്തൂര് ഇൻ്റർസിറ്റി എക്സ്പ്രസിലാണ് സംഭവം നടന്നത്.
ട്രെയിന് കോഴിക്കോട് എത്തിയത് മുതല് ഷഹജാസ് മുഹമ്മദ് യാത്രക്കാരിയെ ലക്ഷ്യമിട്ടിരുന്നു. പരപ്പനങ്ങാടി സ്റ്റേഷനില് നിന്ന് ട്രെയിന് പുറപ്പെട്ട സമയത്ത് ഇയാള് മാല പൊട്ടിച്ച് ട്രാക്കിലേക്ക് ചാടുകയായിരുന്നു. നിലത്ത് വീണുപോയ ഇയാള്ക്ക് പരിക്കേറ്റിരുന്നു. തുടര്ന്ന് തെങ്ങില് നിന്ന് വീണുവെന്ന് പറഞ്ഞ് അടുത്തുള്ള ആശുപത്രിയില് ചികിത്സ തേടി.
ഇതേസമയം തന്നെ വിവരം അറിഞ്ഞ റെയില്വേ പൊലീസും ആര്പിഎഫും അന്വേഷണം ആരംഭിച്ചിരുന്നു. പുറത്തേക്ക് ചാടിയ മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്ന് മനസിലാക്കിയ ഇവര് അടുത്തുള്ള ആശുപത്രികളിലും എത്തി. തുടര്ന്ന് മുഹമ്മദിനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില് നിന്ന് പിടികൂടിയ മാല പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് മുക്കുപണ്ടമാണെന്ന് ബോധ്യമായത്. ഇയാളുടെ പേരില് വിവിധ സ്റ്റേഷനുകളില് കേസുകള് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Content Highlight : Police arrest suspect who broke passenger's necklace and jumped out of train. The incident took place on the Coimbatore Intercity Express.